തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുമ്പോഴും പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അധികൃതരുടെ വീഴ്ചയ്ക്ക് ഒരു ഉദാഹരണം കൂടി.ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളിലൊന്ന് ഇന്ന് രാവിലെ മോഷണം പോയി.രാവിലെ 8 .45 ഓട് കൂടിയാണ് സംഭവം നനടന്നതെന്നു കരുതപ്പെടുന്നു.പൂജയ്ക്ക് ശേഷം ശ്രീകോവിലിന് സമീപം സൂക്ഷിച്ചിരുന്ന ശംഖാണ് മോഷണം പോയത്.
ജീവനക്കാർ വിവരമറിഞ്ഞപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും ശംഖ് കണ്ടെത്താനായില്ല.പിന്നീട് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിനെ കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയെന്നു കരുതപ്പെടുന്ന ആളാണ് ശംഖ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസി ടിവി ദൃശ്യങ്ങള്‍ ഫോര്‍ട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ച് വരുന്നു.
Post Your Comments