KeralaNews

കുട്ടി ഡ്രൈവര്‍ മാരെ കുരുക്കാന്‍ വാഹന വകുപ്പിന്റെ വാട്‌സ് ആപ്പ്‌നമ്പര്‍

പെരിന്തല്‍മണ്ണ : നാട്ടിന്‍പുറങ്ങളിലും നഗര പ്രാന്തങ്ങളിലും അധികരിച്ചു വരുന്ന കുട്ടി ഡ്രൈവര്‍ മാരെ കുരുക്കാന്‍ വാട്‌സ്ആപ്പ് തന്ത്രവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്.

നിയമം പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും മോട്ടോര്‍ വാഹനവുമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നാട്ടിന്‍ പുറങ്ങളിലോ നഗരപ്രാന്തങ്ങളിലോ കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും വാഹന നമ്പര്‍ ഉള്‍പെടെ ഫോട്ടോ എടുത്ത് മേട്ടാര്‍ വാഹന വകുപ്പിന്റെ ‘08547903010’ എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ ഇവര്‍ക്കെതിരെ നടപടി ഉറപ്പ് വരുത്തുന്ന രീതിയിലാണ് വാഹനവകുപ്പ് പുതിയ നിയമനടപടികളുമായ് മുന്നിട്ടിറങ്ങിയിട്ടുള്ളത് .

കൂടാതെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് ചെറുവാഹനങ്ങളടക്കമുള്ളവ സ്‌കൂളുകളിലെക്ക് പോകുന്നത് ശ്രദ്ധയില്‍ പെട്ടാലും ഈ നമ്പറില്‍ അറിയിച്ചാല്‍ മതിയാകും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം, അനധികൃത വാഹനമോടിക്കല്‍, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തുടങ്ങിയവ കൂടുതല്‍ കണ്ട് വരുന്നതായി യോഗം വിലയിരുത്തി.

shortlink

Post Your Comments


Back to top button