ന്യൂഡല്‍ഹി: പലപ്പോഴും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നാസ പുറത്തുവിടാറുള്ളത്. ഓരോ കണ്ടുപിടിത്തങ്ങളും അത്ഭുതമാണ്. എന്നാല്‍, നാസയ്ക്ക് തെറ്റു പറ്റുമോ? ഇവിടെ നാസയുടെ തെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നും പുറത്തുവിട്ട വിരങ്ങളിലെ തെറ്റുകളാണ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇതിനുപിന്നില്‍. മൈല്‍സ് സോളമന്‍ എന്ന ചുണക്കുട്ടനെ നാസ ക്ഷണിക്കുകയും ചെയ്തു.
നാസയുടെ യഥാര്‍ഥവിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനു നല്‍കിയപ്പോഴാണ് സോളമന്‍ തെറ്റുകള്‍ കണ്ടെത്തിയത്. തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്നു നാസയ്ക്കു ഇമെയില്‍ അയക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാസ തെറ്റിനെ കുറിച്ചു പരിശോധിക്കാന്‍ തന്നെ ക്ഷണിച്ചതായും സോളമന്‍ പറയുന്നു.
Post Your Comments