NewsIndia

യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഹമ്മദ് കൈഫ്

ലഖ്‌നൗ: യു.പിയില്‍ ടുണ്ടേ കബാബ് ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ല ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്താല്‍ മതിയെന്ന് മുന്‍ ക്രിക്കറ്റതാരം മുഹമ്മദ് കൈഫ്. ഗുണ്ടകളില്ലാത്ത ഉത്തര്‍പ്രദേശുണ്ടായാല്‍ താന്‍ വളരയധികം സന്തോഷിക്കുമെന്നും കൈഫ് ട്വിറ്ററില്‍ കുറിച്ചു. യു.പിയിലെ അനധികൃതമായ ഏല്ലാ പ്രവര്‍ത്തികളും അവസാനിപ്പിക്കണമെന്നും കൈഫ് ആവശ്യപ്പെട്ടു. അനധികൃത അറവുശാലകള്‍ പൂട്ടിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ പരോക്ഷമായി പിന്തുണക്കുന്നതായിരുന്നു കൈഫിന്റെ ട്വീറ്റ്.

നേരത്തെ ബി.ജെ.പിയുടെ യു.പി തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനമറിയച്ചും കൈഫ് രംഗത്തെത്തിയിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് കൈഫ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. യു.പിയിലെ നിലവിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോട് അന്ന് തെരഞ്ഞെടുപ്പില്‍ കൈഫ് പരാജയപ്പെട്ടത്.

ലഖ്‌നോവില്‍ ലഭിക്കുന്ന പരമ്പരാഗത ബീഫ് വിഭവമാണ് ടുണ്ടേ കബാബ്. വെള്ളിയാഴ്ച ലഖ്‌നോവിന്റെ ചരിത്രത്തില്‍ ആദ്യമായി ബീഫ് കബാബില്ലാതൊയാണ് നഗരത്തിലെ ടുണ്ടേ കബാബ് വില്‍ക്കുന്ന കടകള്‍ തുറന്നത്. യോഗി ആദിത്യനാഥിന്റെ അറവുശാലകള്‍ക്കെതിരായ നടപടിയാണ്ബീഫിന് ഉത്തര്‍പ്രദേശില്‍ ക്ഷാമമുണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button