NewsBusiness

പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി ; ഭവന വായ്പ്പയെടുത്തവര്‍ക്ക് തിരിച്ചടവില്‍ ഇളവ്

ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി നഗര മേഖലകളിലെ ഇടത്തരക്കാര്‍ക്ക് ആശ്വാസമായി . ഒമ്പത് മുതല്‍ 12 ലക്ഷം വരെ വായ്പയെടുത്തവര്‍ക്ക് മാസ തിരിച്ചടവില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെയാണ് കുറവ്.

കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതിയില്‍ 70 ധനകാര്യ സ്ഥാപനങ്ങളാണ് സഹകരിക്കുന്നത്. 45 ഭവന വായ്പാ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ മേഖലയിലെ 15 ബാങ്കുകള്‍, ഗ്രാമീണ, സഹകരണ ബാങ്കുകള്‍ എന്നിവ ദേശീയ ഭവന വായ്പാ ബാങ്കുമായി കരാറിലെത്തി.

12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ ഒമ്പത് ലക്ഷം രൂപ വായ്പയെടുത്താല്‍ തിരിച്ചടവ് നാലു ശതമാനമാണ് കുറയുക . 18 ലക്ഷം വാര്‍ഷിക വരുമാനമെങ്കില്‍ 12 ലക്ഷം വായ്പയെടുത്താല്‍ മൂന്നു ശതമാനം വരെ കിഴിവ് ലഭിയ്ക്കും.
വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗം, പിന്നോക്ക വിഭാഗം, എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button