NewsIndia

യോഗി ആതിദ്യനാഥിനെതിരേ വ്യാജ ആരോപണം; പുലിവാല്‍ പിടിച്ച് പ്രമുഖ പത്രപ്രവര്‍ത്തക

ന്യൂഡല്‍ഹി: ഉത്തര്‍പ്രദശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെതിരേ ട്വീറ്ററിലൂടെ നിന്ദ്യമായ ആരോപണമുന്നയിച്ച പ്രമുഖ മാധ്യപ്രവര്‍ത്തകയ്‌ക്കെതിരേ കേസ്. ഹെഡ്‌ലൈന്‍ ടുഡേയിലെ പത്രപ്രവര്‍ത്തകയായ സാഗരിക ഗോസെയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ ആശയങ്ങള്‍വച്ചുപുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ളയാളാണ് സാഗരിക.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് സാഗരിക ഇട്ട പോസ്റ്റാണ് വിവാദമായതും അവരെ പുലിവാല്‍ പിടിപ്പിച്ചതും. മരിച്ച മുസ്‌ലീം സ്ത്രീകളെ പോലും മാനഭംഗപ്പെടുത്തണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിട്ടുള്ളയാളാണ് പുതിയ യുപി മുഖ്യമന്ത്രിയെന്നായിരുന്നു സാഗരികയുടെ ട്വീറ്റ്. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. എന്ത് തെളിവാണ് തന്റെ ഈ പ്രസ്താവനയ്ക്ക് തെളിവായി കാണിക്കാന്‍ സാഗരിക്കുള്ളതെന്നും തെളിവ് പുറത്തുവിടണമെന്നുമുള്ള ആവശ്യം ശക്തമായതോടെ താന്‍ അടിച്ച ഗീര്‍വാണത്തില്‍ നിന്ന് സാഗരിക പിന്‍വാങ്ങി.

ട്വീറ്റ് പിന്‍വലിക്കുകയും ആരോപണം മയപ്പെടുത്തുകയും താന്‍ ട്വീറ്റില്‍ ഉദ്ദേശിച്ചത് ആ രീതിയിലല്ലെന്നുമൊക്കെ വിശദീകരിച്ചെങ്കിലും ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടന സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. യുപി മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തിയതിന്റെ തെളിവുകള്‍ സഹിതം സംഘടന നല്‍കിയ പരാതി സ്വീരിച്ച പോലീസ് സാഗരിഗയ്കക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button