
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ന്യൂഡല്ഹിയില്ചേര്ന്ന യുപി എംപിമാരുടെ യോഗത്തിലാണ് മോദി ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ കാര്യങ്ങള്‍ അവിടുത്തെ മന്ത്രിമാരുമായി ബന്ധപ്പെട്ടു മാത്രം ചര്‍ച്ച ചെയ്തു തീരുമാനിക്കാനും എംപിമാരോടു മോദി നിര്‍ദേശിച്ചു.
ബിജെപി ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എംപിമാരോടു നിര്‍ദേശിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments