മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യം.
യഥാര്‍ത്ഥ വരുമാനവിവരം മറച്ചുവച്ചാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും അപൂര്‍ണമായ നാമനിര്‍ദേശ പത്രിക നല്‍കുന്നത് ചട്ടലംഘനമാണെന്നതിനാല്‍ പത്രിക തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന എ.കെ.ഷാജിയാണ് വരണാധികാരിക്ക് പരാതി നല്‍കിയിരിക്കുന്നത്.
സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കാനായി നാമനിര്‍ദേശ പത്രികയിലുള്ള കോളങ്ങള്‍ കുഞ്ഞാലിക്കുട്ടി പൂരിപ്പിച്ചിട്ടില്ലെന്നും തന്റെ വരുമാനം പൊതുജനം മനസിലാക്കുന്നത് തടയാനായി ഇത് മനപൂര്‍വം ചെയ്തിരിക്കുന്നതാണെന്നുമാണ് പരാതി. ഇങ്ങനെ അപൂര്‍ണമായ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് സുപ്രീംകോടതി വിധിയനുസരിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരവും നിയമപരമല്ലെന്നും ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളിക്കളയണമെന്നും എ.കെ.ഷാജി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി ഇത്തരത്തില്‍ അപൂര്‍ണമായ നാമനിര്‍ദേശ പത്രികയാണ് സമര്‍പ്പിച്ചതെന്നും ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post Your Comments