IndiaNews

സ്മാര്‍ട്ട്കാര്‍ഡും എടിഎമ്മും ഇനി വെള്ളമടിക്കാനും!

ഹൈദരാബാദ്: വെള്ളമടിക്കാനും എടിഎം സൗകര്യം. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് വെള്ളമടിക്കാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത് തെലുങ്കാനയിലാണ്.

കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെ സേഫ് വാട്ടര്‍ നെറ്റ്വര്‍ക്ക് ഇന്ത്യ എന്ന സംഘടനയാണ് സംസ്ഥാനത്ത് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. വാട്ടര്‍ എടിഎമ്മുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് സൈ്വപ് ചെയ്ത് വെള്ളം എടുക്കുകയെന്നതാണ് പദ്ധതി. എടിഎമ്മുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണം എടുക്കുന്നതുപോലെ പണത്തിന് പകരം വെള്ളം.

തെലുങ്കാനയിലുടനീളം ഈ പദ്ധതിയ്ക്കായി 150ല്‍ അധികം വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഐ ജല്‍ എന്നാണ് ജല എടിഎമ്മുകള്‍ക്ക് പേര്. തെലുങ്കാന കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സേഫ് വാട്ടര്‍ നെറ്റ്വര്‍ക്ക് ഇന്ത്യ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറു ലക്ഷത്തില്‍ അധികം ആളുകള്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്ക്.

20 ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം എടിഎമ്മില്‍നിന്നു ലഭിക്കുന്നത്. ഇതിനായി ലഭിച്ചിരുന്ന സ്മാര്‍ട് കാര്‍ഡ് വാട്ടര്‍ എടിഎം മെഷീനില്‍ സ്വൈപ് ചെയ്താല്‍ മതിയാവും. ക്ലൗഡ് ബേസ്ഡ് ടെക്‌നോളജിയിലൂടെയാണ് സ്റ്റേഷനുകളില്‍ വെള്ളം ലഭ്യമാകുന്നത്. സോളാര്‍ എനര്‍ജി, വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് വാട്ടര്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുക.

shortlink

Post Your Comments


Back to top button