
അഗര്‍ത്തല: ബി.ജെ.പിയുടെ അടുത്ത കണ്ണ് ത്രിപുരയിലേയ്ക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പി പതാക പാറിയ്ക്കാന്‍ നേതാക്കള്‍ തയ്യാറെടുത്തു. ഇതിനു മുന്നോടിയായി ത്രിപുരയില്‍ സംസ്ഥാന സമിതി അംഗങ്ങളടക്കം 400 തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ബി.ജെ.പിയിലേക്ക് ചേര്‍ന്നത്. ത്രിപുരയിലെ തൃണമൂലിന്റെ മുന്‍ യൂണിറ്റ് ചെയര്‍മാനായ രതന്‍ചക്രബര്‍ത്തിയുള്‍പ്പടെയുള്ളവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ത്രിപുരയിലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ബിപലാബ് ദേബ് കേന്ദ്ര റെയില്‍വെ മന്ത്രി രാജന്‍ ഗൊഹെയ്നും ചേര്‍ന്ന് രതന്‍ചക്രബര്‍ത്തിയ്ക്ക് പതാക കൈമാറി. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലെ വികസനത്തിനായി ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ബി.ജെ.പിയാണെന്നും ചക്രബര്‍ത്തി പറഞ്ഞു.
എനിക്ക് ഉറപ്പുണ്ട്. 2018ലെ തെരഞ്ഞെടുപ്പോടെ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അതോടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും ചക്രബര്‍ത്തി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
20 തദ്ദേശ സ്ഥാപനങ്ങളിലായി 310 സീറ്റുകളിലേക്കാണ് 2015ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 291 സീറ്റുകളും ഇടത്പക്ഷത്തിനായിരുന്നു. ആകെ നാല് സീറ്റുകള്‍ മാത്രമാണ് അന്ന് ബിജെപിയ്ക്ക് ലഭിച്ചത്.
Post Your Comments