India

യോഗി ആദിഥ്യനാഥിനോടുള്ള പിതാവിന്റെ ഉപദേശം ശ്രദ്ധേയമാകുന്നു

ഡെറാഡൂണ്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിന് പിതാവിന്റെ ഉപദേശം. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകണം. ബുര്‍ഖ ധരിച്ച സ്ത്രീകളും വോട്ടു ചെയ്തിട്ടുണ്ടെന്ന് ഓര്‍ക്കണമെന്നും പിതാവ് ആനന്ദ് സിങ് പറയുന്നു.

എല്ലാ വിശ്വാസത്തില്‍പ്പെട്ടവരെയും ബഹുമാനിക്കണം. അവരുടെ ഹൃദയങ്ങളില്‍ ജയിക്കണമെന്നും ആനന്ദ് സിങ് പറയുന്നു. മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ്. മകന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി തങ്ങളെ സഹായിക്കുമെന്ന് മുസ്ലീം സ്ത്രീകള്‍ വിശ്വസിക്കുന്നുണ്ട്.

yogi-father-mother

ആ വിശ്വാസം തകര്‍ക്കരുത്. ബിജെപിയും ആദിത്യനാഥും ജനങ്ങളെ പുരോഗതിയിലേക്കു നയിക്കണം. നാട് ഭരിക്കുമ്പോള്‍ ഇതൊക്കെ ഓര്‍മ്മയില്‍ വേണമെന്നും ആനന്ദ് സിങ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button