ഷാർജ: മൂന്നു വർഷത്തിനിടയിൽ ആവർത്തിച്ചുണ്ടായ അപകട മരണങ്ങളിൽ ഞെട്ടിത്തരിച്ച് ഇന്ത്യൻ സ്കൂൾ അധികൃതർ. തിങ്കളാഴ്ച ഷാർജയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്നു വീണു മരണപ്പെട്ടതിന്റെ അമ്പരപ്പിൽ നിന്ന് മുക്തരായിട്ടില്ല ഇന്ത്യൻ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും.
3 കുട്ടികളാണ് സമാനമായ രീതിയിൽ മരണപ്പെട്ടത്. ആത്മഹത്യയാണോ അപകടമാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല താനും.2014 -ൽ ഒക്ടോബറിൽ ഗ്രേഡ് 8 -ൽ പഠിച്ചിരുന്ന വിദ്യാർത്ഥിനി അജ്‌മാനിലെ വസതിയുടെ മുകളിൽ നിന്ന് വീണ് മരിച്ചു.പോലീസ് സംശയിച്ചത് ആത്മഹത്യയാണെന്നാണെങ്കിലും മറ്റു തെളിവുകൾ ഒന്നും ലഭിച്ചില്ല.കൃത്യം ഒരു വർഷത്തിന് ശേഷം 2015 -ൽ ഇതേ സ്കൂളിലെ ഗ്രേഡ് 11 വിദ്യാർത്ഥിനി തന്റെ അപ്പാർട്ട്മെന്റിലെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. അതും ആത്മഹത്യയാണെന്ന് കരുതപ്പെടുന്നു.
ഇപ്പോൾ മൂന്നമത്തെ അപകടത്തോടെ പോലീസ് ഇത് എല്ലാം ആത്മഹത്യയായി കരുതുന്നു. 32 വിദ്യാർത്ഥിനികൾ ഉള്ള ഇവരുടെ ക്ലാസ്സിൽ സഹപാടികളെല്ലാം ആകെ ഞെട്ടിയിരിക്കുകയാണ്. ബോർഡ് എക്സാം ബുധനാഴ്ച നടക്കാനിരിക്കെയായിരുന്നു ഈ മരണം.തങ്ങൾ കുട്ടികൾക്കായി നല്ല കൗൺസിലിംഗ് നടത്താറുണ്ടെന്നും പരീക്ഷയ്ക്ക് മുൻപായി ഒരു പ്രയർ സെക്ഷൻ നടത്താറുണ്ടെന്നും സ്കൂൾ വൈസ് -പ്രിൻസിപ്പൽ മിനി മേനോൻ ഗൾഫിലെ ഒരു മാധ്യമത്തോട് പറഞ്ഞു.
Post Your Comments