ഭാരം കുറയുന്നില്ലെന്ന പരാതിയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഗര്‍ഭാശയ മുഴ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കണ്ടത് ആരെയും ഞെട്ടിക്കുന്ന കാര്യമായിരുന്നു. മെക്‌സിക്കോ ജനറല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ എറിക് ഹാന്റ്‌സണ്‍ സംഭവത്തെ ക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ. ‘ഇതുവരെ ചെയ്ത ശസ്ത്രക്രിയകളില്‍ നീക്കം ചെയ്തിട്ടുള്ള മുഴകളില്‍ നിന്ന് ഏറ്റവും വലിയ മുഴയാണിത്. 10 നവജാതശിശുക്കളുടെ ഭാരമുണ്ടതിന്. 11 മാസത്തെ വളര്‍ച്ചയുണ്ടായിരുന്നു ആ മുഴയ്ക്ക്.
ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണമായിരുന്നു. മുഴക്രമാതീതമായി വളര്‍ന്നതുമൂലം യുവതിയ്ക്ക് ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനം ഉണ്ടാവാനുള്ള സാധ്യതയേറെയായിരുന്നു. മാത്രമല്ല മുഴ തിങ്ങിനിറഞ്ഞു വളര്‍ന്നതുകൊണ്ട് അവരുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായിരുന്നു അതുകൊണ്ടാണ് നടക്കാനും ശ്വസിക്കാനുമൊക്കെ അവര്‍ ബുദ്ധിമുട്ടിയിരുന്നു ‘ കഴിഞ്ഞ വര്‍ഷമാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്.
അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കു ശേഷം ആറുമാസം കഴിഞ്ഞാണ് യുവതി സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. ‘ഉദരത്തിന്റെ 95 ശതമാനത്തോളം വ്യാപിച്ചു കിടക്കുന്ന വലിയൊരു മുഴയായിരുന്നു അത്. എന്റെ ഔദ്യോഗിക ജീവിതത്തില്‍ അത്രയും വലിയൊരു മുഴ ഞാന്‍ കണ്ടിട്ടില്ല. മുറിച്ചു കഷ്ണ ങ്ങളാക്കാതെ ഭീമമയ ഒരു മുഴയെ അപ്പാടെ നീക്കം ചെയ്തതും ആദ്യത്തെ അനുഭവമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments