ലക്നൗ: പൂവാലന്മാരെ നേരിടാൻ ആന്റി റോമിയോ സ്‌ക്വാഡ് വരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങളും പൂവാലശല്യവും തടയാൻ ഉത്തർപ്രദേശിൽ (യുപി) സർക്കാർ ‘ആന്റി റോമിയോ ദൾ’ എന്ന പോലീസ് വിഭാഗത്തിനു രൂപംനൽകും. ‘ദൾ’ ലക്നൗ മേഖലയിലെ 11 ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ഉടൻ രൂപീകരിക്കുമെന്ന് ഐജി എ.സതീഷ് ഗണേഷ് അറിയിച്ചു.
ഈ പോലീസ് സംഘം സ്ത്രീകളെയും പെൺകുട്ടികളെയും കളിയാക്കുകയും കമന്റടിക്കുകയും ചെയ്യുന്നവരെ പിടികൂടുകയും അവർക്കെതിരെ ഗുണ്ടാ നിയമമനുസരിച്ചു കേസെടുക്കുകയും ചെയ്യും. ബി.ജെ.പി അധികാരത്തിലെത്തിയാൽ ‘ആന്റി റോമിയോ ദൾ’ രൂപീകരിക്കുമെന്നു തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.
സദാചാര പോലീസ് സംഘമായി സ്ത്രീസുരക്ഷയ്ക്കായുള്ള പ്രത്യേക പോലീസ് ഫലത്തിൽ മാറുമോയെന്നു മനുഷ്യാവകാശ പ്രവർത്തകരും യുവാക്കളും ആശങ്കപ്പെടുന്നു. കന്നുകാലികളെ കൊല്ലുന്നതും കടത്തിക്കൊണ്ടുപോകുന്നതും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.ജി വ്യക്തമാക്കി.
Post Your Comments