ന്യൂഡല്‍ഹി : റെയില്‍വെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയവര്‍ക്ക് യാത്രാ സൗകര്യവുമായി റെയിൽവേ.തൊട്ടടുത്ത, സീറ്റ് ഒഴിവുള്ള, ട്രെയിനില്‍ യാത്ര ചെയ്യാന്‍ അവസരമാണ് റെയിൽവേ ഒരുക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി മുതൽ വികൽപ് എന്ന ഈ പദ്ധതി പ്രാബല്യത്തിൽ വരും.രാജധാനി, ശതാബ്ദി, തുരന്തോ, പ്രിമിയം എന്നീ ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാകും.
മറ്റു ട്രെയിനുകളിൽ ബുക്ക് ചെയ്തു സെറ്റ് ലഭ്യമാകാത്തവർക്ക് ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സൗകര്യം ഉണ്ടാവുന്നതാണ്. ഓണ്‍ലൈനിലും, കൗണ്ടറിലും ടിക്കറ്റ് എടുത്തവര്‍ക്കും ഈ സൗകര്യം കിട്ടും.വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാൻസൽ ചെയ്‌താൽ പ്രതിവര്‍ഷം 7,500 കോടി രൂപയാണ് റെയിൽവേ തിരിച്ച് നല്‍കുന്നത് .വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് തൊട്ടടുത്ത അതെ റൂട്ടിലുള്ള ട്രെയിന്റെ സീറ്റ് ഒഴിവ് എസ് എം എസ് മൂലം ലഭ്യമാകുകയും ചെയ്യും.
Post Your Comments