KeralaNews

സഹകരണ മേഖലയിലെ നിക്ഷേപം: പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആദായനികുതി വകുപ്പിന്റെ മുഖാമുഖം പരിപാടി

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലും അതിനു ലഭിക്കുന്ന പലിശയിലും ചുമത്തപ്പെടേണ്ട ആദായ നികുതിയെ സംബന്ധിച്ചും പൊതു ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ആദായ നികുതിവകുപ്പ് മാര്‍ച്ച് 24ന് രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ആദായ നികുതിവകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖാമുഖം പരിപാടി നടത്തുന്നത്.

ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരത്തെ കവടിയാറിലുള്ള ഓഫീസില്‍വച്ചു നടത്തുന്ന മുഖാമുഖത്തില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button