മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ബഡ്ജറ്റ് അവതരണത്തിനിടെ ബഹളം വച്ച 19 പ്രതിപക്ഷ എം.എല്‍.എമാരെ ഒൻപതു മാസത്തേക്ക് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിലും എന്‍.സി.പിയിലും നിന്നുള്ള എം എൽ എമാർക്കാണ് സസ്‌പെൻഷൻ. ഈ വര്ഷം അവസാനം വരെ ഇവർക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാനാവില്ല.
ബഡ്‌ജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സംഗീത ഉപകരണങ്ങള്‍ കൊണ്ട് ശബ്ദം ഉണ്ടാക്കുകയും മുദ്രാവാക്യം വിളിക്കുകയും മറ്റും ചെയ്ത് ധനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു. സഭയ്ക്കുള്ളിലിരുന്ന് എം.എല്‍.എമാര്‍ ഭജന പാടുകയും ചെയ്തു.
Post Your Comments