India

രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് ബുക്കിലേക്ക്

രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ നാണക്കേടിന് വഴിയൊരുക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ഒരു വിദ്യാര്‍ഥി. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളെ നയിച്ച് പരാജയപ്പെട്ടയാള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് ഈ വിദ്യാര്‍ഥി അയച്ച കത്താണ് ഇപ്പോള്‍ രാഷ്ട്രീയലോകത്തെ ചര്‍ച്ച. മധ്യപ്രദേശിലെ ഹൊസങ്കബാദ് സ്വദേശി വിശാല്‍ ദിവാന്‍ എന്ന വിദ്യാര്‍ഥിയാണ് രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാഹുല്‍ഗാന്ധിക്ക് ഒരു തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കത്തില്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പ് തോല്‍വികളെല്ലാം കൂടിചേര്‍ത്താല്‍ ലോക റെക്കോര്‍ഡിന് പരിഗണിക്കാവുന്നതാണ്. റെക്കോര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്‍ റോള്‍മെന്റ് ഫീസ് ഉള്‍പ്പടെയാണ് വിശാല്‍ ദിവാന്‍ കത്ത് അയച്ചിരിക്കുന്നത്. അതേസമയം അപേക്ഷ ലഭിച്ചതായുള്ള മറുപടി കത്ത് ഗിന്നസ് ബുക്ക് അധികൃതര്‍ വിശാലിന് തിരിച്ചയച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടകാര്യവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button