കോട്ടയം: പാറമ്പുഴയില്‍ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. മോഷണത്തിന് വേണ്ടി ഡ്രൈക്ലീനിങ് സ്ഥാപന ഉടമയെ അടക്കം മൂന്ന് പേരെ കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി അംഗീകരിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്.
. കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീണ്ടും ഇവരെ ഷോക്കടിപ്പിക്കുകും ചെയ്തത് പ്രതിയുടെ ക്രൂരത വെളിവാക്കുന്നുവെന്നും കോടതി പറഞ്ഞു.2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ മോഷണത്തിനു വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.ജയ്സിങ് എന്ന വ്യാജപേരിൽ ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാർ കോടാലി ഉപയോഗിച്ച് ആദ്യം മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന മകൻ പ്രവീണിനെ ആയിരുന്നു കൊലപ്പെടുത്തിയത്.
പിന്നീട് ഫോൺ വന്നെന്ന കാരണത്താൽ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂർവം ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ എത്തിച്ചശേഷം . രണ്ടുപേരെയും പിന്നിൽനിന്നു തലയ്ക്കടിച്ചു വീഴ്‌ത്തി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.പിനീട് ഇവരുടെ ശരീരത്തിലുള്ള ആഭരണങ്ങളും മോഷ്ടിച്ച ശേഷം മടങ്ങുമ്പോൾ പ്രവീണിന്റെ അനക്കം കണ്ടു ഷോക്കടിപ്പിച്ചും മരണം ഉറപ്പു വരുത്തി.പിന്നീട് മലബാർ എക്സ്പ്രസിൽ തിരുവനന്തപുരത്തെത്തി. ജയന്തിജനതയിൽ കയറി മുംബൈ, ഗോവ വഴി ഉത്തർപ്രദേശിലേക്കു രക്ഷപ്പെടുകയായിരുന്നു
Post Your Comments