ഗ്രഹങ്ങളുടെ പദവിയില്‍ തിരികെ കയറുവാന്‍ തയ്യാറെടുത്ത് പ്ലുട്ടോ. പ്ലുട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്ന് തരംതാഴ്ത്തിയ നടപടി പുനപരിശോധിക്കണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 2006ൽ ആണ് ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്നു തരംതാഴ്ത്തി സൗരയുഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒന്‍പതില്‍ നിന്നും എട്ടിലേക്ക് ചുരുക്കിയത്.
പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്നും ഒഴിവാക്കിയത് ഒട്ടനവധി സംവാദങ്ങള്‍ക്ക് വിധേയമാക്കേണ്ടിയിരുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ കിര്‍ബി റണ്‍യോണ്‍ അഭിപ്രായപ്പെട്ടു. സൗരയുഥത്തിലെ ഏറ്റവും കുള്ളന്‍ ഗ്രഹമായിരുന്നു മഞ്ഞ് നിറഞ്ഞ് പാറ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്ലൂട്ടോ. ഭൂമിയുടെതോ, ചന്ദ്രന്റെയോ സമാനമായി വ്യാസവിത്യാസമില്ല എന്ന കാരണത്താലാണ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്ന് ഒഴിവാക്കിയത്. എന്നിരുന്നാല്‍ പോലും പ്ലൂട്ടോയില്‍ ഗ്രഹങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഇപ്പോളും നിലവിലുണ്ടെന്ന് റണ്‍യോണ്‍ പറയുന്നു.
ഗ്രഹങ്ങളുടെ പദത്തില്‍ ഉള്‍പ്പെടുന്നതിനായി ശാസ്ത്രജ്ഞര്‍ അവയുടെ ഗുണഗണങ്ങള്‍ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. സൂര്യന് ചുറ്റും വലം വയ്ക്കുന്നതിനെ ഗ്രഹമായി വിലയിരുത്താമെന്നും അദ്ദേഹം പറയുന്നു. പുതിയ ഭൂഭൗതിക വിലയിരുത്തലുകള്‍ പ്രകാരം നക്ഷത്രങ്ങളെയും, തമോഗര്‍ത്തങ്ങളെയും, ഉല്‍ക്കകളെയും ഒഴിവാക്കിയുള്ളവയെ സൗരയുഥത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് ഗ്രഹങ്ങളുടെ എണ്ണം 8ല്‍ നിന്നും 110ലേക്ക് വര്‍ധിപ്പിക്കുമെന്നും കരുതുന്നു. ഈ സാഹചര്യങ്ങളാണ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയിലേക്ക് പ്രധാനമായും തിരികെ എത്തിക്കുന്നത്.
Post Your Comments