റിയാദ്: സൗദിയില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ അഞ്ച് മലയാളികള്‍ ദുരിതത്തില്‍.
ആറ് മാസമായി ശമ്പളവും താമസവും ഇല്ലാതെ ഇവര്‍ അന്യനാട്ടില്‍ ദുരിതം പേറുകയാണ്. ഇഖാമ കാലാവധി കഴിഞ്ഞതോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സൗദിയില്‍ ദുരിതം അനുഭവിക്കേണ്ടതായി വന്നിരിക്കുന്നത്. ഇഖാമ കാലാവധി അവസാനിച്ചതോടെ ഇവര്‍ക്ക് സൗദിയില്‍ തുടരുകയെന്നത് ബുദ്ധിമുട്ടിലായി.
കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര് മലയാളികളും ഒരാള്‍ പാകിസ്ഥാന് സ്വദേശിയുമാണ്. സൗദിയിലെ അല്‍ ഗസ്തീനില് ഹോട്ടല്‍ ജോലിക്കാരായിരുന്നു ഇവര്‍ ആറ് പേരും. പാലക്കാട് സ്വദേശിയായ ശിവദാസന്‍, മലപ്പുറം സ്വദേശി മുസ്തഫ, കൊല്ലത്തു നിന്നുള്ള ബഷീര്‍, നിസാം, പെരുമ്പാവൂര്‍ സ്വദേശി സുജി എന്നിവരാണ് താമസവും ഭക്ഷണവും ഇല്ലാതെ സൗദി അറേബ്യയില്‍ ദുരിത ജീവിതം നയിക്കുന്നത്. സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ പ്രവാസി മലയാളികളായ സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇവരുടെ ജീവിതം താല്‍ക്കാലികമായെങ്കിലും മുന്നോട്ട് പോകുന്നത്. ഇവരുടെ പാസ്പോര്ട്ടുകള് ഉടമയായ അറബി തിരിച്ചു നല്‍കുന്നില്ലെന്നും പരാതി ഉണ്ട്. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഏജന്റിനോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നാട്ടിലേക്ക് മടങ്ങാനും ഇവര്‍ക്ക് വഴിയില്ല. നാട്ടിലേക്ക് മടങ്ങാനുമാവില്ല മാസങ്ങളായി ലഭിക്കാത്ത ശമ്പളവും മറ്റും ഉപേക്ഷിക്കാനും എങ്ങനെയെങ്കിലും നാട്ടിലേ്ക്ക് മടങ്ങാനുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇഖാമ പുതുക്കാത്തതാണ് ഇതിന് തിരിച്ചടിയാവുന്നത്.
ഇഖാമ ഇവര്‍ പുതുക്കിയില്ലാത്തതിനാല് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുക സാധ്യമല്ല. അതിനാല്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസ്സിയും ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Post Your Comments