ആലപ്പുഴ: ചന്തിരൂരില്‍ നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ബാലനെയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
മുറ്റത്ത് നിന്ന കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ചുകൊണ്ട് പേകാന്‍ ശ്രമിച്ചു. ഇതുകണ്ട കുട്ടിയുടെ അമ്മ ബഹളംകൂട്ടി. കുട്ടിയും നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ നാഗേന്ദര്‍ കുട്ടിയെ വിട്ട് ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി അരൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
ഭിക്ഷക്കാരനെന്ന നിലയിലാണ് നാഗേന്ദര്‍ സ്ഥലത്തെത്തിയത്.
ഇയാള്‍ ഭിക്ഷാടന മാഫിയയിലെ കണ്ണിയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments