ദുബായി: സാങ്കേതിക തടസം നേരിട്ടതിന് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ദു മൊബൈല്‍ കമ്പനി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റ്‌വര്‍ക്കില്‍ വന്ന സാങ്കേതിക തടസം മൂലം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്.
ഞായറാഴ്ച രാവിലെ തുടങ്ങിയ സാങ്കേതിക തടസം വൈകുന്നേരത്തോടെയാണ് പരിഹരിക്കപ്പെട്ടത്. യുഎയിലെ പ്രമുഖ മൊബൈല്‍ സേവനദാക്കളായ ദുവിന്റെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസം മൂലം ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്. ഈ ബുദ്ധിമുട്ടിന് കമ്പനി നഷ്ടപരിഹാരം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏതുവിധത്തിലുള്ള നഷ്ടപരിഹാരമാണ് നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനിയിട്ടില്ലെന്നും മാന്യഉപഭോക്താക്കള്‍ക്ക് മാന്യമായ രീതിയിലുള്ള നഷ്ടപരിഹാരം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
Post Your Comments