India

അഴിമതി പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് നാലാമതോ? ബിബിസി റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദം 

ലോകത്തിലെ ഏറ്റവും വലിയ അഴിമതി പാര്‍ട്ടികളില്‍ നാലാം സ്ഥാനം കോണ്‍ഗ്രസിനോ? ബിബിസിയുടെ സര്‍വേ ഫലം എന്നപേരില്‍ വന്ന റിപ്പോര്‍ട്ടിനെ ചൊല്ലി ദേശീയ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുകയാണ്. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീംലീഗാണ് അഴിമതി പട്ടികയില്‍ ഒന്നാമത്. ഉഗാണ്ടയിലെ നാഷണല്‍ റെസിസ്റ്റന്‍സ് മൂവ്‌മെന്റ്, ക്യൂബയിലെ പ്രോഗസ്സീവ് ആക്ഷന്‍ പാര്‍ട്ടി എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അതേസമയം പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഇടം നേടിയ ഭൂരിഭാഗം പാര്‍ട്ടികളും അതാത് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചാമതും ചൈനീസ് കുമിന്താങ് പാര്‍ട്ടി ആറാമതും ഇറ്റലിയിലെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി ഏഴാമതും ജര്‍മ്മനിയിലെ നാസി പാര്‍ട്ടി എട്ടാമതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്‍പതാമതും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്താമതായും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സാഹചര്യത്തില്‍ രാജ്യത്തുടനീളം വിമര്‍ശനവും ശക്തമാകുകയാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബിബിസിയുടെ പേരില്‍ പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നു ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സോഴ്‌സ് ബിബിസി അല്ലെന്നും ബിബിസി ന്യൂസ് പോയിന്റ് എന്ന വ്യാജ സൈറ്റാണെന്നും ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ഡിഎന്‍എ വ്യക്തമാക്കുന്നു. ബിബിസി അത്തരത്തില്‍ ഒരു സര്‍വേ നടത്തിയിട്ടില്ലെന്നു ബിബിസി ഇന്ത്യയുടെ പ്രതിനിധി ഗീതാ പാണ്ഡേ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button