ന്യൂഡല്‍ഹി: കറന്‍സിയായി കൈമാറാവുന്ന പണത്തിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. നിലവില്‍ മൂന്നുലക്ഷമാണ് നോട്ടായി കൈമാറാവുന്നത്. ഇത് രണ്ടു ലക്ഷമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷത്തിലധികം തുക കറന്‍സിയായി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കള്ളപ്പണ നിയന്ത്രണവുമാണ് നോട്ട് കൈമാറ്റ പരിധി കുറയ്ക്കുന്നത് വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിധി വീണ്ടും രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതടക്കം 40 ഭേദഗതികളാണ് ധനകാര്യ ബില്ലിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
Post Your Comments