വാഷിംഗ്ടണ്‍: വിമാന യാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി.മിഡിലീസ്റ്റിൽ നിന്നുള്ള ദുബായ് റിയാദ്, ദോഹ, കുവൈറ്റ് സിറ്റി ഉൾപ്പെടെ പതിമൂന്നു രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. .അമേരിക്കയിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ബാധകമല്ല.
എന്നാല്‍ ലാപ്ടോപ്പുകള്, ഐപാഡ് ക്യാമറകള്‍, ഡി വി ഡി പ്ലെയേഴ്സ് , ടാബ്ലെറ്സ്, വീഡിയോ ഗെയിംസ് എന്നിവകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഒന്‍പത് വിമാനകമ്പനികള്‍ക്ക് ഈ വിലക്ക് ബാധകമാണ്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. അൽ ക്വയ്ദ പോലെയുള്ള ഭീകരനെ സംഘടനകളുടെ ഭീഷണി നിലവിലുള്ളതിനാലാണ് ഈ നിരോധനം.
ഈജിപ്തിലെ കയ്റോ, ജോര്‍ദാനിലെ അമ്മാന്, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, തുര്‍ക്കിയിലെ ഇസ്താംബൂള്‍, യുഎഇയിലെ അബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍നിന്ന് യുഎസിലേക്കു വരുന്നവര്‍ക്കാണു നിരോധനം ബാധകമാവുക.
Post Your Comments