നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പോലെ നിങ്ങളെ എല്ലാ കാര്യത്തിനും സഹായിക്കുന്ന ഒരു കണ്ണാടിയായാലോ? അതേ ഈ മാന്ത്രിക കണ്ണാടി എല്ലാവരെയും അത്ഭുതപ്പെടുത്തു. ഇനി നിങ്ങള്‍ക്ക് കണ്ണാടിയുടെ അടുത്തുചെന്ന് ഫേസ്ബുക്ക് നോക്കാം, മെയില്‍ അയക്കാം, ഷോപ്പിങും നടത്താം. കണ്ണാടിയില്‍ നിങ്ങള്‍ ടെച്ച് ചെയ്താല്‍ എല്ലാ കാര്യങ്ങളും നടക്കും.
ചുരുക്കി പറഞ്ഞാല്‍ കണ്ണാടിയെ സ്മാര്‍ട്ട്‌ഫോണായി ഉപയോഗിക്കാം. ആദ്യം നിങ്ങള്‍ വൈഫൈ ഓണാക്കി ഇതില്‍ കണക്ട് ചെയ്യാം. പിന്നീട് ആന്‍ഡ്രോയിഡ് ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫേസ്ബുക്കിലും മറ്റും വരുന്ന നോട്ടിഫിക്കേഷനുകള്‍, ട്വിറ്റര്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, യൂട്യൂബ് കൂടാതെ യൂബര്‍ ടാക്‌സി സര്‍വ്വീസിനായി ബുക്കും ചെയ്യാം.
ലിനക്‌സ് ഓപ്പറേറ്റിങ് സംവിധാനമാണിത്. പ്ലഗ്-ഇന്‍-പ്ലേ ഉപകരണമായിട്ടാണ് കണ്ണാടി പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് ഏത് സ്ഥാനത്തും ഇത് ഘടിപ്പിക്കാം. നിങ്ങളുടെ അലങ്കാര ആവശ്യത്തിനും കണ്ണാടി ഉപയോഗിക്കാം. ഒരു വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നുണ്ട്. nuovo smart mirror എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നാല് തരം ടൈപ്പില്‍ ഇത് നിര്‍മ്മിച്ചിട്ടുണ്ട്. 24-inch, 32-inch, 42-inch, 50-inch എന്നിങ്ങനെയാണവ. കണ്ണാടിയുടെ വില 145,499 മുതലാണ് തുടങ്ങുന്നത്.
Post Your Comments