IndiaNews

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സുഷമ സ്വരാജിന്റെ പ്രസ്താവന : രാജ്യത്തിന് പ്രധാനം ജനങ്ങളുടെ സുരക്ഷ

ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സുഷമ സ്വരാജിന്റെ പ്രസ്താവന.
അമേരിക്കയുമായുള്ള സൈനികബന്ധത്തിലും പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്കാര്‍ക്ക് എതിരെ യു.എസില്‍ ആക്രമണങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കയ്യടിയോടെയാണ് മന്ത്രിയുടെ പ്രസ്താവനയെ അംഗങ്ങള്‍ സ്വാഗതം ചെയ്തത്. സൈനിക പങ്കാളിത്തം രണ്ടാമതാണ്. നമ്മുടെ ജനങ്ങളുടെ സുരക്ഷയാണ് സുപ്രധാനം, മന്ത്രി പറഞ്ഞു.
ഫെബ്രുവരി 22-ന് അമേരിക്കയില്‍ 32-കാരനായ ഇന്ത്യക്കാരനും മാര്‍ച്ച് രണ്ടിന് മറ്റൊരു യുവാവും വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നത്. സിയാറ്റിലില്‍ ഇന്ത്യന്‍ സ്വദേശിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട സംഭവവും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button