Kerala

കലാഭവന്‍ മണിയുടെ മരണം: കേസ് അന്വേഷിക്കാന്‍ സിബിഐക്കും താല്‍പര്യമില്ല

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐക്കും സാധിക്കില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന ബന്ധുക്കളുടെ തീരുമാനം അംഗീകരിച്ചില്ല. അന്വേഷണം തല്‍ക്കാലം ഏറ്റെടുക്കില്ലെന്നാണ് സിബിഐ അറിയിച്ചത്.

മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ, വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നോ മരണ കാരണം എന്ന് സംശയിക്കുന്നു.

ഇതിലൊരു വ്യക്തത വരാതെ കേസ് ഏറ്റെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നതെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button