തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് ഉമ്മന്‍ ചാണ്ടി അര്‍ഹനാണെന്ന് വയലാര്‍ രവി. പക്ഷേ താന്‍ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ആരുടെയും പേര് നിര്‍ദേശിക്കില്ല. അതുപോലെ പേരുകള്‍ പരസ്യമായി പറയാനുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതില്‍ ജാതി മത പരിഗണനകള്‍ ഒഴിവാക്കി തിരഞ്ഞെടുപ്പ് സാധ്യമല്ല.
അതൊരു യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ നേതൃമാറ്റം ആവശ്യമാണെന്ന് പറഞ്ഞ മണിശങ്കര്‍ അയ്യര്‍ക്കെതിരെയും വയലാര്‍ രവി വിമര്‍ശനം ഉന്നയിച്ചു. ഐഎഎസില്‍ നിന്നോ മറ്റോ ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണ് അയ്യര്‍. കോണ്‍ഗ്രസിന്റെ ശൈലി അറിയാത്തവരാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments