തിരുവനന്തപുരം: ശശി തരൂര്‍ എംപി 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്യാംപെയിനെതിരെ തരൂര്‍ തന്നെ പ്രതികരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് ക്യാംപെയിന്‍ നടക്കുന്നത്.
ക്യാപെയിന്‍ പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള പോള്‍ എന്ന വ്യക്തിയാണ് 2019ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് change.org എന്ന ഓണ്‍ലൈന്‍ വൈബ്സൈറ്റില്‍ ക്യാംപെയിന് തുടക്കമിട്ടത്. എന്നാല്‍ ക്യാംപെയിനെ താന്‍ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ ഒരു നേതൃത്വമുണ്ട്. അതിനാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മാറ്റം വേണ്ട സമയത്ത് കൃത്യമായ മാര്‍ഗ്ഗങ്ങളിലൂടെ അത് നടപ്പിലാക്കുമെന്നും തരൂര്‍ പറഞ്ഞു.
Post Your Comments