Kerala

കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി വനം വകുപ്പിന്റെ സ്ഥിരീകരണം

കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി വനം വകുപ്പിന്റെ സ്ഥിരീകരണം. പയ്യാമ്പലം പള്ളിയാംമൂല ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്നത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ന ിന്നാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വയനാട്ടില്‍നിന്ന് കൂട് എത്തിച്ച് പുലിയെ പിടികൂടാനുള്ള നീക്കം വനംവകുപ്പ് തുടങ്ങി. കഴിഞ്ഞമാസം അഞ്ചിന് നഗരമധ്യത്തിലെ തായത്തെരു കസാനക്കോട്ടയില്‍ ഇറങ്ങിയ പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. മൂന്നുപേര്‍ പുലിയുടെ ആക്രമണത്തിന് ഇരയായി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രിയോടെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. പുലിയെ പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button