KeralaNews

കൊട്ടിയൂർ ബലാത്സംഗ കേസ് ; മൂന്ന് പ്രതികൾ കീഴടങ്ങി

കൊട്ടിയൂർ ബലാത്സംഗ കേസ് മൂന്ന് പ്രതികൾ കീഴടങ്ങി. പേരാവൂർ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. വയനാട് ശിശുക്ഷേമ സമിതിയുടെ മുൻ ചെയർമാൻ ഫാദർ തോമസ് തേരകം, സിസ്റ്റർ ബെറ്റി,സിസ്റ്റർ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. സിഡബ്ള്യുസി മുൻ അംഗമാണ് സിസ്റ്റർ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയ സൂപ്രണ്ടാണ്   സിസ്റ്റർ ഒഫീലിയ. കേസിലെ ഒൻപതാം പ്രതിയാണ് ഫാദർ തേരകം. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ഇവർ ഒളിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

shortlink

Post Your Comments


Back to top button