
ന്യൂഡല്‍ഹി : താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്‌സ് ചിത്രവും ഉമ്മത് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. ഓണ്‍ലൈനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് വീഡിയോ കണ്ടെത്തിയത്. താജ്മഹലില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാര്‍ച്ച് 14നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മീഡിയ ഗ്രൂപ്പ് ആയ അഹ്വാല്‍ ഉമ്മത് മീഡിയ സെന്ററാണ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. ടെലിഗ്രാം ചാനലിലാണ് ഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്.
Post Your Comments