ന്യൂഡല്‍ഹി: കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണിതെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓര്‍മ്മപ്പെടുത്തല്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എം.പിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കി. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തര്‍പ്രദേശിലടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വിലയിരുത്താനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴേതട്ടില്‍ എത്തിക്കാന്‍ യുവാക്കളെ അംബാസഡര്‍മാരാക്കണമെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തു.
Post Your Comments