ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസില്‍ ആദ്യദിവസങ്ങളിലെ നിശബ്ദതയ്ക്കുശേഷം നേതൃത്വത്തിനെതിരെയുള്ള ശബ്ദങ്ങള്‍ ഉര്‍ന്നു തുടങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരാണ് നേതൃത്വത്തിനെതിരേ ആദ്യവെടിപൊട്ടിച്ച് രംഗത്തുവന്നത്. ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയയതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ നേതൃമാറ്റമെന്ന ആവശ്യമുന്നയിച്ചു മുന്നോട്ടുവന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്‌പ്പെട്ടുവെന്ന്ും അതിനാല്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം കൂടിയേ തീരൂവെന്ന് അയ്യര്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യുവാക്കള്‍ വരണം. അതോടൊപ്പം പരിചയമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലും വരണമെന്നും അയ്യര്‍ പ്രതികരിച്ചു.
ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും കനത്ത തോല്‍വിക്കും ഗോവയിലേയും മണിപ്പുരിലേയും അധികാരനഷ്ടത്തിനും ശേഷമാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം മറ്റു നേതാക്കള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നതെങ്കിലും പാര്‍ട്ടി നേതൃത്വം മാറണമെന്ന് പരസ്യമായി ആവശ്യമുന്നയിച്ച് ആദ്യമെത്തിയത് മണിശങ്കര്‍ അയ്യരാണ്.
Post Your Comments