NewsGulf

ദുബായി മെട്രോയിലേക്ക് ആളെ ഇറക്കാന്‍ ഡ്രൈവറില്ലാ വണ്ടി

ദുബായി: ഡച്ച് കമ്പനിയായ ടുഗതര്‍, ദുബായി മെട്രോയിലേക്ക് ആളുകളെ വഹിക്കാനായി ഡ്രൈവറില്ലാ വാഹനവുമായി എത്തുന്നു. യുഎഇയടെ സ്വപ്‌നപദ്ധതിയായ ദുബായി മെട്രോയിലേക്ക്, പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റൊരു സ്വപ്‌ന പദ്ധതിയായ ബ്ലൂവാട്ടേഴ്‌സ് ഐലന്റില്‍ നിന്ന് ആളെ എത്തിക്കാനാണ് ഡ്രൈവറില്ലാ വാഹനവുമായി കമ്പനിയെത്തുന്നത്. ഇതുസംബന്ധിച്ച കരാറില്‍ അധികൃതരുമായി കമ്പനി ഒപ്പുവച്ചു.

ദുബായി നഗരത്തിലെത്തുന്ന ഈ ഡ്രൈവറില്ലാ വാഹനം മണിക്കൂറില്‍ 5,000 യാത്രക്കാര്‍ക്കാണ് ദുബായി മെട്രോ – ബ്ലൂവാട്ടേഴ്‌സ് ദ്വീപ് റൂട്ടില്‍ സഞ്ചാരമൊരുക്കുക. ഇത്തരത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളില്‍ വഹിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും വലുതാണ് ഇതെന്ന് കമ്പനി അറിയിച്ചു.

ദുബായി മറീനനയ്ക്കും ബീച്ചിനും എതിര്‍വശത്തായി ജുമെറിയ ബീച്ച് റെസിഡന്‍സിനോട് ചേര്‍ന്ന് പൂര്‍ത്തിയായി വരുന്ന ബ്ലൂവാട്ടേഴ്‌സ് ഐലന്റില്‍ എയിന്‍ ദുബായി എന്ന നിരീക്ഷണ വീല്‍ പദ്ധതിയും ഉള്‍പ്പെടുന്നു. ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ളതും വലിപ്പമുള്ളതുമായ എയിന്‍ ദുബായി, അമേരിക്കയിലെ ലാസ്‌വേഗസ് ഹൈറോളറിനേയും സ്റ്റാറ്റന്‍ഐലന്റ് ന്യൂയോര്‍ക്ക് വീലിനേയും കവച്ചുവയ്ക്കുന്നതാണ്.

എയിന്‍ ദുബായി വീല്‍ 48 കാപ്‌സ്യൂളുകളിലായി (ആളുകളെ വഹിക്കുന്ന വലിയ തൊട്ടി) 1,400 പേരെ വഹിക്കാന്‍ ശേഷിയുള്ളതാണ്. ദുബായി മറീന, പാം ജുമെറിയാ, ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ് തുടങ്ങി ദുബായിലെ വന്‍പദ്ധതികള്‍ എയിന്‍ ദുബായിലിരുന്ന് അനായാസം വീക്ഷിക്കാനാകും.

shortlink

Post Your Comments


Back to top button