ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വീട് മാതാപിതാക്കളുടെ പേരില്‍ അല്ലെങ്കില്‍ പോലും അവര്‍ക്ക് മക്കളെ പുറത്താക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് മന്‍മഹോന്‍ പറഞ്ഞു. സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് ഇങ്ങനെ മക്കളെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ നിയമമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് ഇതിലൂടെ സംരക്ഷണം ലഭിക്കാത്തതിനാലാണ് പുതിയ ഉത്തരവ്.
Post Your Comments