KeralaNews

ജേക്കബ് തോമസ് പുറത്തേക്കോ ?

 

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയേക്കും.ഉദ്യോഗസ്ഥ തലത്തിലും സർക്കാരിലും സിപിഎമ്മിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളോട് അതൃപ്തി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.ഹൈക്കോടതിയുടെ വിജിലൻസിനെതിരെയുള്ള പരാമർശങ്ങളും ജേക്കബ് തോമസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജേക്കബ് തോമസിനൊപ്പം ചില ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥർക്കും സ്ഥാനമാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്.

മൂന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടറാമും ഈ പട്ടികയിൽ ഉണ്ട്. ഇ പി ജയരാജൻ മന്ത്രിയായിരിക്കുമ്പോഴുള്ള ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് റിപ്പോർട്ട് ആയി ബന്ധു നിയമനത്തിൽ സ്വജന പക്ഷപാതമുണ്ടെന്നു ജേക്കബ് തോമസ് റീപ്പോർട്ട് കൊടുത്തത് സിപിഎമ്മിന് അതൃപ്തിയുണ്ടാക്കിയിരുന്നു.തന്റെ അഴിമതി വിരുദ്ധ പ്രതിശ്ചായയ്ക്ക് മങ്ങലേൽക്കുന്ന ഒരു പ്രവൃത്തിക്കും ജേക്കബ് തോമസ് തയ്യാറല്ല താനും.

സ്പോർട്ട്സ് ലോട്ടറി കേസിൽ ടി പി ദാസനെ പ്രതിയാക്കി വിജിലൻസ് കേസെടുത്തതും സിപിഎമ്മിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വിജിലൻസിനെ നിയന്ത്രണമില്ലാതെ പ്രാവർത്തിക്കാൻ അനുവദിക്കരുതെന്ന് പാർട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ഐ എ എസ് സംഘടന ജേക്കബ് തോമസിനെതിരെ നിലപാടെടുത്തതും അദ്ദേഹത്തിന് തിരിച്ചടിയാണ്.സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട റാമിനെ ഉടനെ തന്നെ മാറ്റുമെന്നറിയുന്നു. ദേവികുളം ഉടുമ്പൻ ചോല  പ്രദേശങ്ങളിലെ ഒഴിപ്പിക്കൽ സിപിഎമ്മിന് കടുത്ത എതിർപ്പാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button