ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 20 മുതല്‍ 25 ശതമാനം വരെ എ.എ.പി വോട്ടുകള്‍ ബി.ജെ.പി-അകാലിദള്‍ സഖ്യത്തിന് ലഭിച്ചതായും പല മണ്ഡലങ്ങളിലും വോളന്റിയർമാരുടെ എണ്ണത്തേക്കാൾ കുറവ് വോട്ടാണ് ആപ്പിന് ലഭിച്ചതെന്നും കെജ്‌രിവാൾ ആരോപിച്ചു. പല എക്സിറ്റ്പോളുകളും പഞ്ചാബില്‍ എ.എ.പിയുടെ വിജയം പ്രവചിച്ചിരുന്നു.
എന്നാൽ പഞ്ചാബിലെ പരാജയത്തിൽ ദുരൂഹതയുണ്ടെന്നു അദ്ദേഹം പറഞ്ഞു. എങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു.ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന മായാവതിയുടെ പ്രസ്താവനയെ താൻ പിന്താങ്ങുന്നതായും കെജ്‌രിവാൾ പറഞ്ഞു. ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.
Post Your Comments