
തിരുവനന്തപുരം•രാജധാനി എക്സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാലു മുതല്‍ അഞ്ചുവരെ ആക്കി വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് റയില്‍വേ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. റയില്‍വേ അഡൈ്വസര്‍ (ഫിനാന്‍സ്) പി.കെ. വൈദ്യലിംഗം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയത്.
കേരളത്തിലെ റെയില്‍വേ വികസനത്തിലെ പുരോഗതി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലവിലുള്ള പദ്ധതികളുടെ വേഗത വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാവേലി എക്സ്പ്രസ് അടക്കമുള്ള എല്ലാ പ്രധാന തീവണ്ടികളിലും ഫസ്റ്റ്ക്ളാസ്സ് എ.സി. കോച്ചുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് പി.കെ. വൈദ്യലിംഗം അറിയിച്ചു. കേരളത്തില്‍ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വ്വീസ് ആലോചിക്കും. എറണാകുളം സ്റ്റേഷനെക്കൂടി അന്താരാഷ്ട്ര സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. നിലവില്‍ കോഴിക്കോട് മാത്രമാണുള്ളത്. കേരളത്തില്‍ സലൂണ്‍ റെയില്‍ കോച്ച് സര്‍വീസ് നടത്തുന്ന കാര്യവും പരിഗണിക്കും. ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments