പനാജി: മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്.
13 അംഗങ്ങളുള്ള ബിജെപി, മൂന്ന് അംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എംജിപി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജിഎഫ്പി) എന്നിവരുടെയും രണ്ടു സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് 21 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പിച്ചത്. 40 അംഗ നിയമസഭയാണ് ഗോവയിലേത്.
പരീക്കര്‍ നാളെ സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് തടസമില്ലെന്നും ബുധനാഴ്ച വിശ്വാസം തേടണമെന്നും നിര്‍ദേശിച്ചത്.
Post Your Comments