Business

ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ

ന്യൂഡല്‍ഹി : ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക ആനുകൂല്യം ലഭിക്കുക. സിംഗപ്പൂര്‍, ബാലി, മെല്‍ബണ്‍, ബാങ്കോക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും ആനുകൂല്യം ലഭിക്കും.

രാജ്യത്തിനകത്ത് 899 രൂപയ്ക്കും വിദേശത്തേക്ക് 4,999 രൂപയ്ക്കും വരെ യാത്ര ചെയ്യുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മാര്‍ച്ച് 13 മുതല്‍ 19 വരെയാണ് ഈ ആനുകൂല്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള അവസരം. 2017 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ അഞ്ച് വരെയുള്ള യാത്രകള്‍ക്കാണ് ഇളവു ലഭിക്കുക. എയര്‍ ഏഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ എക്‌സ്, തായി എയര്‍ ഏഷ്യ തുടങ്ങിയ വിമാനങ്ങളിലാണ് ആനുകൂല്യം ലഭിക്കുക.

shortlink

Post Your Comments


Back to top button