റിയാദ്•വിദൂര തൊഴിൽ പദ്ധതിയിലൂടെ 2020 ഓടെ 141,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് വിദൂര തൊഴിൽ പദ്ധതി നടപ്പാക്കുന്നത്. അനുയോജ്യമായ സഹചര്യത്തിൽ മികച്ച തൊഴിലവസരങ്ങൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.
ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ 755 പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനാണ് വിദൂര തൊഴിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 28 ശതമാനമായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.
സൗദി അറേബ്യയെ ഡിജിറ്റൽ യുഗത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിനും സ്വകാര്യ-പൊതുമേഖലകൾ തമ്മിലെ പങ്കാളിത്തം ശക്തമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് കരുതുന്നത്.
Post Your Comments