ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുടെ പിന്നാലെയുണ്ടായ വിവാദങ്ങളുടെ അലയടി മാറും മുന്‍പ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സമാനമായ മറ്റൊരു ആത്മഹത്യാവാര്‍ത്ത. രോഹിത് വെമുലയുടെ സുഹൃത്തും തമിഴ്‌നാട് സേലം സ്വദേശിയും എംഫില്‍ വിദ്യാര്‍ത്ഥിയുമായ മുത്തുകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിയാണ് മുത്തുകൃഷ്ണന്‍.
ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചതിന് ശേഷമാണ് മുത്തുകൃഷ്ണന്‍ ജെഎന്‍യുവിലെത്തിയത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരത്തെ അക്കാദമിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തായിരുന്നു മുത്തുകൃഷ്ണന്‍. രോഹിത് വെമുലയുടെ മരണത്തിനു ശേഷം ഉയര്‍ന്നു വന്ന രോഹിത് വെമുലയ്ക്ക് നീതി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന രീതിയില്‍ അക്കാദമിക രംഗത്ത് സര്‍വകലാശാല കൊണ്ടുവന്ന പരിഷ്‌കരണത്തിനെതിരേ മുത്തുകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘തുല്യത തടയപ്പെടുന്നു, എല്ലാം തടയപ്പെടുന്നു, എംഫില്‍ പ്രവേശനത്തില്‍ തുല്യതയില്ല,വൈവ പരീക്ഷയില്‍ തുല്യതയില്ല,എല്ലായിടത്തും തുല്യത തടയപ്പെടുന്നു, സുഖദിയോ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്നു,ആഡ്‌ബ്ലോക്കെന്ന വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭ സ്ഥലത്തെ ഇല്ലാതാക്കുന്നു, അടിച്ചമര്‍ച്ചര്‍ത്തപ്പെട്ടവരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കുന്നു’ എന്നാണ് ഫേസ്ബുക്കില്‍ മുത്തുകൃഷ്ണന്‍ എഴുതിയത്.
Post Your Comments