ദുബായ്: ചില പ്രത്യേക മരുന്നുകൾ ദുബായിലേക്ക് കൊണ്ടുപോകരുതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.ദുബായിൽ റെജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് ഇത്തരം മരുന്നുകൾക്ക് വിലക്ക്.ഈജിപ്ഷ്യൻ ഫാർമസ്യൂട്ടിക്കൽ എന്ന പ്രമുഖ കമ്പനിയുടെ ‘Flumox’ എന്ന മരുന്ന് ആണ് ഇപ്രകാരം ആരോഗ്യ മന്ത്രാലയം നിരോധിച്ചത്. എന്നാൽ യു എ ഇ യിൽ ഇപ്പോൾ വ്യാപകമായി ഇതേ മരുന്നിനെക്കുറിച്ചു ഒരു വീഡിയോ പ്രചരിക്കുന്നതായും അത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു .ഈ വീഡിയോ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് വളരെ പഴക്കമുള്ള 2015 ലെ ഒരു വീഡിയോ ആണെന്നും ഇത് പ്രചരിപ്പിക്കുന്നത് ശിക്ഷാർഹാമാണെന്നും മന്ത്രാലയം വ്യക്തമാക്കി. flumox എന്ന മരുന്ന് രാജ്യത്ത് എങ്ങും തന്നെ ഇപ്പോൾ വില്പനയിലില്ലെന്നും ഇതിനെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും Dr അമിൻ ഹുസ്സയിൻ അൽ അമീരി , (Assistant Undersecretary ) അറിയിച്ചു.
Post Your Comments