ലക്‌നോ: ഉത്തര്‍പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാരില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് മന്ത്രിമാരുണ്ടാകുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ യുപിയില്‍ ബിജെപിക്ക് മുസ്ലീം എംഎല്‍എമാരില്ല. എന്നാല്‍ നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍(എംഎല്‍സി) മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളുണ്ട്. എംഎല്‍സി അംഗത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേ്ന്ദ്ര നഗരവികസ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുന്ന കാര്യം വെങ്കയ്യ നായിഡു അറിയിച്ചത്.
ഒരു വിഭാഗം മുസ്ലിങ്ങള്‍ക്കിടയില്‍ നരേന്ദ്രമോദിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. മോദിയുടെ വികസന അജണ്ട, പ്രത്യേകിച്ചും മുത്തലാഖ്‌നെതിരായ നിലപാട് മുസ്ലിം യുവജനങ്ങളെയും സ്ത്രീകളെയും സ്വാധീനിച്ചുവെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
Post Your Comments