കൊച്ചി•ഓടുന്ന ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഞരമ്പ് രോഗിയായ യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം തോപ്പുംപടി- കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. ഇതേബസില്‍ എതിര്‍വശത്തെ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റേതോ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അവൾ പ്രതിഷേധത്തോടെ തിരിഞ്ഞു നോക്കിയതാണ്. എന്നിട്ടും അവൻ പീഡനം തുടർന്നപ്പോഴാണ് ഇതു റെക്കോർഡ് ചെയ്തതെന്ന് ചിത്രങ്ങളോടൊപ്പം പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. എന്നാല്‍ നേരിട്ട് ഇടപട്ടാലുള്ള പ്രത്യാഘാതങ്ങള്‍ ഓര്‍ത്തുള്ള ഭയം മൂലം താന്‍ പ്രതികരിച്ചില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന്റെ പൂര്‍ണരൂപം
യാദൃശ്ചികമായാണ് ഞാൻ ഇങ്ങനൊരു പോസ്റ്റ് ഫേസ്‌ബുക്കിൽ കണ്ടത് . പലപ്പോഴും ബസ് യാത്രകളിൽ കണ്ടിട്ടും ഉണ്ട് സഹിച്ചിട്ടും ഉണ്ട് ഇത്തരം ഞരമ്പ് രോഗികളെ .. അന്നൊക്കെ പ്രതികരിക്കാൻ കഴിയാതെ സഹിക്കേണ്ടി വന്നിട്ടുണ്ടോ …അന്ന് പ്രകടിപ്പിക്കാൻ പറ്റാതിരുന്ന പ്രതിഷേധം ഇന്ന് പ്രകടിപ്പിക്കുന്നു …
*****************************************
ഇതൊന്നു ഷെയർ ചെയ്തേ , ഇനി ഇതുപോലുള്ള ഊളകൾ ഒന്ന് അലേര്‍ട്ട് ആവുകെങ്കിലും ചെയ്യും.
വെള്ളിയാഴ്ച (10-03-2017)ഉച്ചക്ക് എറണാകുളം സിറ്റിയിൽ (തോപ്പുംപടി to കാക്കനാട് )പ്രൈവറ്റ് ബസിൽ നടന്ന ഒരു ഞരമ്പൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന അവന്റെ മുഖവും ഇവിടെ പബ്ലിഷ് ചെയ്യുന്നു. -ആ പെൺകുട്ടി 100 ശതമാനം നിരപരാധിയാണ്. അവളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അവൾ പ്രതിഷേധത്തോടെ തിരിഞ്ഞു നോക്കിയതാണ്. എന്നിട്ടും അവൻ പീഡനം തുടർന്നപ്പോഴാണ് ഇതു റെക്കോർഡ് ചെയ്തത്. തെളിവില്ലാതെ, എന്തോന്ന് ചെയ്യാനാ?അവന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടായാലോ? ആ പെൺകുട്ടി അവന്റെ കാമുകിയാണെങ്കിലോ? അവളുടെ സമ്മതത്തോടെ ആണെങ്കിലോ? അല്ലെങ്കിൽ അവൾ അവനു അനുകൂലമായി പറഞ്ഞാലോ? പിന്നെ എന്റെ സ്വന്തം തടിയും എനിക്ക് ആദ്യമേ നോക്കണം…എന്തായാലും അവള്‍ വേറെ ഏതോ പാവം പെൺകുട്ടി…അവൻ വേറെ ഒരുത്തനും……..അവൻ ഒരു മലയാളി ആണ്….
പിന്നെ അവന്റെ കയ്യും കാലും തല്ലി ഓടിച്ചാൽ എന്നെ ഒരു സദാചാര ഗുണ്ടയായി ചിത്രീകരിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്.പിന്നെ ആ ബസിലെ കണ്ടക്ടറും ഒഴിഞ്ഞുമാറുകയാണുണ്ടായത്…. സമീപകാലത്തെ ഭാവന സംഭവവും, മാറിൻഡ്രൈവ് കോലാഹലങ്ങളും മറ്റും ആലോചിച്ചാൽ ഈ നാറ്റക്കേസിൽ ഒഴിഞ്ഞു നിൽക്കാനേ തോന്നു…എന്നാലും ഭാവിയിൽ ഇനി അവൻ ഒരുത്തിയേയും ഉപദ്രവിക്കാതിരിക്കാനും, അവന്റെ വീട്ടുകാരും,നാട്ടുകാരും അറിയാനും വേണ്ടി മാത്രം ആണ് ഇതു ഇവിടെ കൊടുക്കുന്നത്. .ഇതു സംഭവിച്ചത്,എറണാകുളം സിറ്റിയിലൂടെ തോപ്പുംപടി-മേനക-ഹൈക്കോടതി-കലൂർ-പാലാരിവട്ടം-കാക്കനാട് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസിൽ ആണ്.
Post Your Comments