NewsInternationalGulf

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്

ദുബായ്•2017 ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സ്വീഡന്റേതെന്ന് പഠനം. നൊമാഡ് ക്യാപിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിരവധി ജി 8 രാജ്യങ്ങളുടെ ഇടയിലും സ്വീഡിഷ് പാസ്പോര്‍ട്ടാണ് ഏറ്റവും മികച്ചത്.

വിസ-രഹിത യാത്ര, നികുതി വ്യവസ്ഥ, അവബോധം, ഇരട്ട പൗരത്വം, മൊത്തത്തിലുള്ള സ്വാന്തന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ടിന്റെ ശക്തി വിലയിരുത്തുന്നത്.

വിസ രഹിത യാത്രയാണ്‌ നികുതി വ്യവസ്ഥയോടൊപ്പം പാസ്പോര്‍ട്ടിന്റെ ശക്തി നിര്‍ണയിക്കുന്ന വലിയ ഘടകം. സ്വീഡിഷ് പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് 176 ഓളം രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാനും വിദേശത്ത് നികുതി അടയ്ക്കാതെ ജോലി ചെയ്യുവാനും കഴിയും. മൊത്തത്തിലുള്ള സ്വാതന്ത്ര്യത്തിലും ഇവര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും ശക്തമായ പത്ത് പാസ്പോര്‍ട്ടുകള്‍

1. സ്വീഡന്‍
2. ബെല്‍ജിയം
3. ഇറ്റലി
4. സ്പെയിന്‍
5. അയര്‍ലന്‍ഡ്
6. ഫിന്‍ലന്‍ഡ്‌
7. ജര്‍മനി
8. ഡെന്മാര്‍ക്ക്‌
9. സ്വിറ്റ്സര്‍ലന്‍ഡ്
10. ലക്സംബര്‍ഗ്‌

ഗള്‍ഫ് മേഖയിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യു.എ.ഇയുടേതാണ്. വെനെസ്വേലയോടൊപ്പം 70 ാം സ്ഥാനത്താണ് യു.എ.ഇയുടെ സ്ഥാനം. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, യു.എ.ഇ പാസ്പോര്‍ട്ട് വാഹകന് 122 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയും.

ഗള്‍ഫ് മേഖയിലെ ഏറ്റവും ശക്തമായ അഞ്ച് പാസ്പോര്‍ട്ടുകള്‍

1. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
2. കുവൈറ്റ്‌
3. ഖത്തര്‍
4. ബഹ്‌റൈന്‍
5. ഒമാന്‍

ഉപഭൂഖണ്ഡത്തില്‍, ഇന്ത്യ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനും ദിജിബോട്ടിയ്ക്കും ഒപ്പം 160 ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് വാഹകന് 52 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും.

മേഖലയിലെ മറ്റൊരു പ്രധാന രാജ്യമായ പാക്കിസ്ഥാന്‍ 199 രാജ്യങ്ങളുടെ പട്ടികയില്‍ 196 ാം സ്ഥാനത്താണ്.

ഫിലിപ്പൈന്‍സ്, കസാഖ്‌സ്ഥാന്‍, ടാന്‍സാനിയ, ടുണീഷ്യ, കേപ് വെര്‍ഡെ തുടങ്ങിയ രാജ്യങ്ങള്‍ 121 ാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button