കോട്ടയം കുമരകത്ത് മെത്രാന്‍കായലില്‍ നടന്ന കൊയ്ത്തുത്സവവേദിയിൽ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിനോട് തുറന്നുപറഞ്ഞ് നടനും ജൈവകൃഷിക്കാരനുമായ ശ്രീനിവാസന്‍. ചൈനയിലെ കര്‍ഷകര്‍ ബിഎംഡബ്ല്യു കാറില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നുവെന്നും ഉത്പന്നങ്ങള്‍ക്ക് നിശ്ചിതവില ഉറപ്പാക്കുന്ന ശ്രമം സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നും ശ്രീനിവാസൻ പറഞ്ഞു.
സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുളള പഠനമാണ് നടക്കുന്നതെന്നും ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടന്റെ പരാതികള്‍ കേട്ട ശേഷം അതൊക്കെ ശരിയാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉറപ്പ് നല്‍കി. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments